ആലപ്പുഴയിൽ അഭിഭാഷകയെ കാണാനില്ല, കാറും ബാ​ഗും ജില്ലാ കോടതി വളപ്പിൽ; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 03:24 PM  |  

Last Updated: 15th July 2022 03:24 PM  |   A+A-   |  

missing

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.ഇവരുടെ കാറും ബാഗും കോടതി വളപ്പിലുണ്ട്. 

 മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം യൂണിയനായ ഇന്ത്യൻ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇന്നലെ ദേവിയെ പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ് കാണാതായതെന്ന് അഭിഭാഷകർ ആരോപിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

മങ്കി പോക്‌സ്: വിമാനത്തില്‍ ഉണ്ടായിരുന്നത് 35 യാത്രക്കാര്‍; അഞ്ചു ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ