എംഎം മണിയ്‌ക്കെതിരെ ബിനോയ് പറഞ്ഞില്ലേ?; ഞങ്ങളൊന്നും പ്രതികരിച്ചാല്‍ പ്രതികരണങ്ങളാകില്ലേ?; ആനി രാജ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 11:17 AM  |  

Last Updated: 17th July 2022 11:26 AM  |   A+A-   |  

aanee_raja

ആനി രാജ മാധ്യമങ്ങളെ കാണുന്നു

 

ന്യൂഡല്‍ഹി: എംഎം മണിയുടെ തനിക്കെതിരായ പരാമര്‍ശത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതിയില്ലെന്ന് സിപിഐ നേതാവ് ആനി രാജ. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ നിലപാട് സിപിഐ എടുത്തിട്ടുണ്ട്. സിപിഐക്ക് വേണ്ടി കെസി വേണുഗോപാല്‍ കണ്ണീരൊഴുക്കേണ്ട. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ആനിരാജ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രസ്താവനയില്‍ പറയേണ്ടത് ഞങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി പ്രതികരിച്ചാല്‍ അത് എന്റെ മാത്രമായി ചുരുക്കിക്കാണുന്നത് എന്തിനാണ്. അത് ഒരുദേശീയ സംഘടനയുടെ പ്രതികരണമാണ്. ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. താന്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരും പറഞ്ഞാലേ പ്രതികരണമാകൂ എന്നുണ്ടോ?. ആനിരാജ മാധ്യമങ്ങളോട് പറഞ്ഞു.
  
കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഒരു പ്രസ്താവന പാടില്ലായിരുന്നു. തുറന്ന ചര്‍ച്ചയിലുടെയും സംവാദത്തിലുടെയും മാത്രമെ ലിംഗസമത്വത്തെ പറ്റി പറയാനാവൂ. സിപിഐക്ക് വേണ്ടി കെസി വേണുഗോപാല്‍ കണ്ണീരൊഴുക്കേണ്ടെന്നും ആനിരാജ പറഞ്ഞു. അദ്ദേഹം  സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. കോണ്‍ഗ്രസിന്റെ നേതൃത്വം അനാഥമാകാതെ നോക്കട്ടെ. സിപിഐയെ കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ടതില്ലെന്നും ആനിരാജ കൂട്ടിച്ചേര്‍ത്തു.
 

 

ഈ വാര്‍ത്ത കൂടി വായിക്കാം

മങ്കിപോക്‌സ്; ജാഗ്രത വര്‍ധിപ്പിക്കുന്നു; കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ