പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ തീയതി നീട്ടാന്‍ സാധ്യത

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടാന്‍ സാധ്യത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടാന്‍ സാധ്യത. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി തിങ്കളാഴ്ചയാണ് എന്നിരിക്കേ,  സിബിഎസ്ഇ സിലബസില്‍ പഠിച്ച  കുട്ടികള്‍ക്ക് കൂടി അവസരം ലഭിക്കുന്നതിന്റെ ഭാഗമായി തീയതി നീട്ടാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 

അപേക്ഷ തീയതി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചര്‍ച്ചയ്ക്ക് ശേഷമുണ്ടാകും. ഒരു അലോട്ട്‌മെന്റ് കൂടി നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. സിബിഎസ്ഇ പരീക്ഷാ ഫലം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. കേന്ദ്ര സിലബസില്‍ പഠിക്കുന്ന കുട്ടികളെന്ന വേര്‍തിരിവ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവന്‍കുട്ടി കത്തയച്ചിരുന്നു. കേരളത്തിലെ പ്ലസ് വണ്‍ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com