അരിയുടെ വില കിലോയ്ക്ക് രണ്ടു രൂപ വരെ കൂടും; കേന്ദ്ര ഇടപെടല്‍ അനിവാര്യമെന്ന് മന്ത്രി ജി ആര്‍ അനില്‍

ഭക്ഷ്യധാന്യങ്ങളുടെ ജിഎസ്ടി വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങളുടെ ജിഎസ്ടി വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വില വര്‍ധന തടയാന്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമെന്നും ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന്റെ മറവില്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനുമുള്ള സാധ്യതയുണ്ട്. ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി ഏര്‍പ്പെടുത്തിയത് പൊതുവിതരണ സംവിധാനത്തെയും സപ്ലൈകോയും ബാധിക്കില്ല. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ എല്ലാവര്‍ക്കും പൊതുവിതരണ സംവിധാനത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. പൊതുവിപണിയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് ഇത് സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.

പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെയും ജിഎസ്്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത് അരിവില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വ്യാപാരികള്‍ പ്രതികരിച്ചു.  കിലോയ്ക്ക് രണ്ടുരൂപ വരെ വില വര്‍ധിച്ചേക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. പുതിയ തീരുമാനത്തോടെ തൂക്കിവില്‍ക്കുന്ന അരിയുടെ വില ഉയരും. സാധാരണക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക എന്നും വ്യാപാരികള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com