ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് വിദ്യാര്‍ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 01:37 PM  |  

Last Updated: 18th July 2022 01:45 PM  |   A+A-   |  

scrub typhus

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. പതിനൊന്നുകാരനായ കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. 

ഒരാഴ്ച മുന്‍പാണ് പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാലുദിവസമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചെള്ളുപനിയാണെന്ന സംശയത്തെ തുടര്‍ന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് അയിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരിശോധനാഫലത്തിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.

ജില്ലയില്‍ അടുത്തിടെ രണ്ടുപേര്‍ ചെള്ളുപനിയെതുടര്‍ന്ന് മരിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

നിലവാരമില്ലാത്ത വൃത്തികെട്ട കമ്പനി; നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല; ഇപി ജയരാജന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ