'ട്രോളുന്നവര്‍ മാനസിക രോഗികള്‍, ഭ്രാന്തന്‍മാര്‍'; മറുപടിയുമായി ഇപി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 11:32 AM  |  

Last Updated: 19th July 2022 11:33 AM  |   A+A-   |  

ep_jayarajan

ഫയല്‍ ചിത്രം

 

കണ്ണൂര്‍: തനിക്കെതിരെ യാത്രാനിരോധനം ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനം തെറ്റന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തിരുത്താന്‍ ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് കത്തയച്ചതായും ഡല്‍ഹിയിലെ ചില കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തതാണ് അവര്‍ക്ക് പറ്റിയ തെറ്റെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്‍ഡിഗോയുടെ തീരുമാനത്തിനെതിരെ നിയമനടപടിയുമായി താന്‍ മുന്നോട്ടുപോകില്ല. തന്റെ യാത്ര അവര്‍ നിരോധിച്ചെങ്കില്‍ താനും അവരെ നിരോധിച്ചു. നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ചാതും ജയരാജന്‍ പറഞ്ഞു. തന്റെ ഭാഗത്ത് പിശകില്ല. താന്‍ തടഞ്ഞുനിര്‍ത്തിയതുകൊണ്ടാണ് മുഖ്യമന്ത്രിയെ രക്ഷിക്കാനായത്. മുഖ്യമന്ത്രിയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ അവരുടെ വിമാനക്കമ്പനിക്ക് ഉണ്ടാകുന്ന നാണക്കേട് എത്രമാത്രമായിരിക്കും. അതില്‍ നിന്ന് അവരെ രക്ഷിച്ചതിന് തനിക്ക് പുരസ്‌കാരം നല്‍കാനാണ് അവര്‍ തയ്യാറാകേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു.

ഇതിന് പിന്നാലെ വന്ന ട്രോളുകള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ട്രോളുന്നവര്‍ മാനസിക രോഗികള്‍. 
കുറെ ചിന്താക്കുഴപ്പം ഉള്ളവരുണ്ട്. കുറെ ഭ്രാന്തന്‍മാരുണ്ട്. അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. പിന്നെ സുധാകരന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. അതിനൊന്നും രാഷ്ട്രീയമായി ഒരു പ്രസക്തിയുമില്ല. കുറെ പറയും പിന്നെ അവര്‍ തന്നെ മാപ്പുപറഞ്ഞു രംഗത്തുവരികയും ചെയ്യുമെന്ന് ജയരാജന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

നിലവാരമില്ലാത്ത വൃത്തികെട്ട കമ്പനി; നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല; ഇപി ജയരാജന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ