എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വ. പിഎൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 08:09 AM  |  

Last Updated: 19th July 2022 08:09 AM  |   A+A-   |  

narendranathan

അഡ്വ. പിഎൻ നരേന്ദ്രനാഥൻ നായർ

 

പത്തനംതിട്ട: എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വ. പിഎൻ നരേന്ദ്രനാഥൻ നായർ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ.  

ചെങ്ങന്നൂർ കല്ലിശേരി ഡോ. കെഎം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യ സ്ഥിതി മോശമായതോടെ ഇന്നലെ വൈകീട്ട് ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് രാത്രിയിൽ കല്ലിശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2012 മുതൽ തുടർച്ചയായി നാല് തവണ എൻഎസ്എസ് പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദീർഘകാലം എന്‍എസ്എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ: കെ രമാഭായി. മക്കള്‍: നിര്‍മല, മായ. മരുമക്കള്‍: ശിവശങ്കരൻ നായർ (തിരുവല്ല)‍, ജസ്റ്റിസ് കെ ഹരിപാൽ (കേരള ഹൈക്കോടതി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

അടിവസ്ത്രം അഴിപ്പിച്ചതായി പരാതി ലഭിച്ചില്ലെന്ന് എൻടിഎ; കൂടുതൽ ആരോപണവുമായി പെൺകുട്ടികൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ