കേരളം 'ബനാന റിപ്പബ്ലിക്', മുഖ്യമന്ത്രി ഭീരു; കെ എസ് ശബരീനാഥന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 08:34 PM  |  

Last Updated: 19th July 2022 08:34 PM  |   A+A-   |  

k_s_sabarinath

ജാമ്യം ലഭിച്ച ശേഷം പുറത്തുവന്ന ശബരീനാഥന്‍ മാധ്യമങ്ങളോട്

 

തിരുവനന്തപുരം:  കേരളം ബനാന റിപ്പബ്ലിക് ആയി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. സമാധാനപരമായി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന തനിക്കെതിരെ വധഗൂഢാലോചന കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന കാര്യമാണോ?. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും ശബരീനാഥന്‍ പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം പുറത്തുവന്ന ശബരീനാഥന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

വിമാനത്തിനുള്ളില്‍ ഒരു റെയ്‌നോള്‍ഡ്‌സ് പേന പോലും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വിമാനത്തിനുള്ളില്‍ തന്നെ കൊല്ലാന്‍ നോക്കിയെന്ന് വീണ്ടും വീണ്ടും സഭയ്ക്ക് ഉള്ളിലും പുറത്തും മുഖ്യമന്ത്രി പറയുന്നത്, അദ്ദേഹം ഒരു ഭീരുവായത് കൊണ്ടാണ്. 

യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ സമര പരിപാടികളാണ് കഴിഞ്ഞ കാലങ്ങളില്‍ കേരളം കണ്ടത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ആര്‍ക്കെതിരെ കേസെടുത്താലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന്  യൂത്ത് കോണ്‍ഗ്രസ് പിന്നോട്ടുപോകില്ലെന്നും ശബരീനാഥ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കെ എസ് ശബരീനാഥന് ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ