പ്രണയ നൈരാശ്യം; പ്ലസ് ടു വിദ്യാര്‍ത്ഥി പുഴയില്‍ ചാടി, തെരച്ചില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 09:34 PM  |  

Last Updated: 20th July 2022 09:34 PM  |   A+A-   |  

student_jumbed_river

അലന് വേണ്ടി തെരച്ചില്‍ നടത്തുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തൃശൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥി പുഴയില്‍ ചാടി. ഇരിങ്ങാലക്കുട കരുവന്നൂര്‍ പുഴയിലാണ് ഇരിങ്ങാലക്കുട സ്വദേശി അലന്‍ ക്രിസ്റ്റോ (18) ചാടിയത്. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കരുവന്നൂര്‍ പാലത്തിന് സമീപം സൈക്കിള്‍ നിര്‍ത്തി വിദ്യാര്‍ത്ഥി പുഴയിലേയ്ക്കു ചാടുകയായിരുന്നു.  മൂര്‍ക്കനാട് സ്വദേശിയായ ഇലക്ട്രിഷ്യന്‍ അജയന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയോട് ചാടല്ലേയെന്ന് പറയുമ്പോഴേക്കും അലന്‍ പുഴയിലേക്ക് ചാടിയെന്ന് അജയന്‍ പറയുന്നു. താഴെപ്പോയി വഞ്ചിയെടുത്ത് പുഴയിലേയ്ക്ക് ഇറങ്ങിയെങ്കിലും അലന്‍ മുങ്ങിത്താണു. ചിമ്മിനി ഡാം തുറന്നതിനാല്‍ പുഴയില്‍നല്ല ഒഴുക്കായിരുന്നു. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം കോഴിക്കോട് ഒന്നേകാല്‍ വയസ്സുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ