എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 21 വര്‍ഷം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 08:15 PM  |  

Last Updated: 20th July 2022 08:15 PM  |   A+A-   |  

madrasa_teacher

കോടതി ശിക്ഷിച്ച മദ്രസ അധ്യാപകന്‍

 

മലപ്പുറം: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 21 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്രസാ അധ്യാപകനായ കൊഴിഞ്ഞില്‍ തേറമ്പില്‍ വീട്ടില്‍ മുഹമ്മദ് 2016 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടിയെ ഇയാള്‍ മദ്രസയില്‍ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലും ഏഴ് വര്‍ഷംവീതം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

തടവുശിക്ഷയ്ക്ക് പുറമേ ഒന്നര ലക്ഷം രൂപ പിഴയും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വകുപ്പുകളിലായി ആറ് മാസം വീതം തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പിഴ തുകയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 12 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

ഉറങ്ങിക്കിടന്ന അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ