അടിവസ്ത്രം അഴിപ്പിച്ച കേസ്; അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 05:03 PM  |  

Last Updated: 21st July 2022 05:03 PM  |   A+A-   |  

marthoma_college

ആയൂർ മാർത്തോമ കോളജ്

 

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിച്ചുപരിശോധിച്ച കേസില്‍ അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം. ഇന്നലെ രാത്രി അറസ്റ്റിലായ, പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവര്‍ക്കും കടയ്ക്കല്‍ കോടതി ജാമ്യം അനുവദിച്ചു. ഇവരെ കൂടാതെ മൂന്ന് കരാര്‍ തൊഴിലാളികള്‍ക്കും രണ്ട് ശുചീകരണതൊഴിലാളികള്‍ക്കുമാണ് ജാമ്യം ലഭിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.

മാധ്യമവാര്‍ത്തകളുടെയും സമരങ്ങളുടെയും പേരിലാണ് തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതതെന്നും അടിവസ്ത്രം അഴിപ്പിച്ച സംഭവവുമായി തങ്ങള്‍ യാതൊരു പങ്കുമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ കേസുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ കോടതിയിലെ പ്രോസിക്യൂട്ടര്‍ ഇന്ന് ഹാജരായിരുന്നില്ല. പകരം പുനലൂരില്‍ നിന്ന് എപിപിയാണ് ഹാജരായത.്

പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കിയത് എന്‍ടിഎ നിരീക്ഷകരായ ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവരാണെന്നായിരുന്നു കരാര്‍ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നീറ്റ് കൊല്ലം ജില്ലാ കോര്‍ഡിനേറ്ററില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയും രണ്ട് അധ്യാപകരേയും ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഏജന്‍സി നിയോഗിച്ച മൂന്ന് കരാര്‍ ജീവനക്കാരെയും കോളജിലെ രണ്ട് ശുചീകരണ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചു; ക്രൈം നന്ദകുമാറിന് ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ