കസ്റ്റഡിയിലിരിക്കെ മരിച്ച സജീവന്റെ മൃതദേഹം സംസ്കരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന്  

സജീവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം വീഴച്ച സംഭവിച്ചുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പൊലീസ് മർദനമേറ്റ് മരിച്ചെന്ന് പരാതി ഉയർന്ന സജീവന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സജീവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം വീഴച്ച സംഭവിച്ചുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അസ്വഭാവിക മരണതിന് വടകര പൊലീസ് എടുത്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. 

കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. സസ്പെൻഷനിലായ വടകര എസ് ഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് വീഴച്ച സംഭവിച്ചുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ, എഎസ്ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. 

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വാഹനാപകട കേസിൽ വ്യാഴാഴ്ചയാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സജീവനെ പൊലീസ് ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചു. സ്‌റ്റേഷനിലെത്തിയ സജീവനേയും സുഹൃത്തുക്കളേയും മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത് എന്ന് ചോദിച്ച് പൊലീസ് മർദിച്ചതായാണ് പറയുന്നത്. സജീവൻ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. എന്നാൽ കാർ ഓടിച്ചിരുന്നത് സജീവൻ അല്ല. സ്‌റ്റേഷനിൽ വെച്ച് തന്നെ തനിക്ക് നെഞ്ചുവേദന എടുക്കുന്നതായി സജീവൻ പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഉടനെ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. 

പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുനൽകിയ സജീവന്റെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com