വാടകവീട്ടിലെ ശുചിമുറിയില്‍ അത്യാധുനിക വാറ്റു കേന്ദ്രം; വേഷം മാറിയെത്തി അകത്തു കടന്ന് പൊലീസ്; അറസ്റ്റ് 

എക്‌സൈസ് സംഘം കെ എസ് ഇ ബി ജീവനക്കാരുടെ വേഷത്തില്‍ എത്തി പരിശോധനക്കെന്ന പേരില്‍ വീടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു
വാടക വീടിന്റെ ശുചിമുറിയില്‍ സജ്ജീകരിച്ച വാറ്റ് ഉപകരണങ്ങള്‍
വാടക വീടിന്റെ ശുചിമുറിയില്‍ സജ്ജീകരിച്ച വാറ്റ് ഉപകരണങ്ങള്‍

തൃശൂര്‍: വാടകവീട്ടില്‍ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച വാറ്റു കേന്ദ്രം വേഷം മാറിയെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ചാരായവും നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്തതായും ഉ്‌ദ്യോഗസ്ഥര്‍ അറിയിച്ചു. 

കാട്ടൂര്‍ കുന്നത്തു പീടികക്ക് സമീപമാണ് ജില്ല അസി.എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തിയത് ഇവിടെ നടത്തിയ പരിശോധനയില്‍ 60 ലീറ്റര്‍ ചാരായവും 650 ലീറ്റര്‍ വാഷും പിടിച്ചെടുത്തു സംഭവുമായി ബന്ധപെട്ട് വരന്തരപ്പിള്ളി സ്വദേശികളായ കളപുരയ്ക്കല്‍ അനീഷ് (37) ശങ്കരന്‍ കാട്ടില്‍ അരുണ്‍ ( 31 ) എന്നിവരെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി . ജുനൈദും സംഘവും അറസ്റ്റു ചെയ്തു. 

അത്യാധുനിക രീതിയിലാണ് വറ്റു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഗ്യാസും വലിയ അളവിലുള്ള പ്രത്യക തരം പ്രഷര്‍ കുക്കറും ചെമ്പ് ട്യൂബുകളും ഉപയോഗിച്ചാണ് പ്രതികള്‍ ചാരായം വാറ്റിയിരുനത്. ചാരായം പ്രതികള്‍ ഒരു ലിറ്ററിന്റെ കുപ്പികളിലാക്കി വില്‍പന നടത്തിയിരുന്നത്. ഒരു മാസതോളമായി ഇവരെ നീരിക്ഷിച്ചു വരികയായിരുന്നെന്ന് അസി.എക്‌സൈസ് കമ്മീഷണര്‍ ഡി. ശ്രീകുമാര്‍ പറഞ്ഞു. വരാന്നിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വന്‍ തോതില്‍ ചാരായം നിര്‍മ്മിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി അസി.എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. 

കാട്ടൂരില്‍ വച്ച് പ്രതികള്‍ ചാരായം നിര്‍മ്മിക്കുമെങ്കിലും സമീപ പ്രദേശങ്ങളില്‍ വില്‍പന നടത്തിയിരുന്നില്ല. ഏറെ ദുരമുള്ള വരന്തരപ്പിള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ് വില്‍പന നടത്തിയിരുന്നത്. ചുറ്റുമതിലും ആള്‍ സഞ്ചാര കുറവുള്ള വഴിയായതു കൊണ്ടും വാറ്റ് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. വാറ്റു കേന്ദ്രത്തിന്റെ സ്ഥലത്തെ കുറിച്ച് മനസിലാക്കിയ എക്‌സൈസ് സംഘം കെ എസ് ഇ ബി ജീവനക്കാരുടെ വേഷത്തില്‍ എത്തി പരിശോധനക്കെന്ന പേരില്‍ വീടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. വീട്ടിനക്കത്ത് കേറിയ ഉദ്യോഗസ്ഥര്‍ കണ്ടത് അകത്തെ ശുചിമുറിയില്‍ ഗ്യാസ് ഉപയോഗിച്ച് ചാരായം വാറ്റുന്ന കാഴ്ചയാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറികളില്‍ വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളില്‍ നിറച്ചു വച്ചിരിക്കുന്ന വാഷും കണ്ടെത്തി.

പ്രതികളെ പിടികൂടിയ സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ വിന്നി സിമേതി, അബ്ദുള്‍ ഗലീല്‍, എം എം .മനോജ് കുമാര്‍, പിങ്കി മോഹന്‍ദാസ്, അനില്‍ പ്രസാദ്, കെ. ആര്‍ രജ്ജിത്ത്, ഉസ്മാന്‍ , സനീഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com