ഭര്‍തൃവീട്ടിലെ ജാതി അധിക്ഷേപം; സംഗീതയുടെ മരണത്തിലെ പൊലീസ് വീഴ്ച പരിശോധിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2022 08:32 AM  |  

Last Updated: 23rd July 2022 08:32 AM  |   A+A-   |  

sangeetha

സംഗീത


 
കൊച്ചി: ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഗീതയുടെ മരണത്തില്‍, പൊലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് പട്ടിക വിഭാഗ, ഗോത്ര വര്‍ഗ കമ്മിഷന്‍. കുന്നംകുളം അരുവായ് കണ്ടുരത്തി വീട്ടില്‍ സുമേഷിന്റെ ഭാര്യ  സംഗീതയാണ് (24) മരിച്ചത്.

സംഗീത(24) യുടെ മരണവുമായി ബന്ധപ്പെട്ട് എറണാകുളം മത്തായി മാഞ്ഞൂരാന്‍ റോഡില്‍ പാലപ്പറമ്പില്‍ വീട്ടില്‍ ഷീബ സജീവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവരുടെ വീട് സന്ദര്‍ശിച്ച് മൊഴി എടുത്തശേഷം സംസാരിക്കുകയായിരുന്നു കമ്മിന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി.

സംഗീതയുടെ മാതാപിതാക്കളില്‍ നിന്ന് കമ്മീഷന്‍ വിശദമായി മൊഴിയെടുത്തു. ജാതീയമായ അതിക്രമങ്ങളും സ്ത്രീധനത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരും ഇന്നും സമൂഹത്തിലുണ്ടെന്നത് നമ്മുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കമ്മീഷന്‍ അംഗം അഡ്വ. സൗമ്യ സോമന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, കമ്മീഷന്‍ രജിസ്ട്രാര്‍ ലീന ലിറ്റി, പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍. രാജന്‍, ജില്ലാ പട്ടിക ജാതി ഓഫീസര്‍ കെ. സന്ധ്യ തുടങ്ങിയവരും കമ്മീഷനൊപ്പം ഉണ്ടായിരുന്നു.

ജൂണ്‍ ഒന്നിനാണ് സംഗീത എറണാകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജൂഡ് ആന്റണിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുഖംമൂടി ആക്രമണം; മേക്കപ് ആർട്ടിസ്റ്റിന് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ