100 കുട്ടികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടി; 'വിദ്യാമൃതം' പദ്ധതി പ്രഖ്യാപിച്ചു, അപേക്ഷ അയക്കാം

പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാകും
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാർത്ഥികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും എംജിഎമ്മും. മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന 'വിദ്യാമൃതം' പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാകും.

എൻജിനീയറിങ്, പോളിടെക്‌നിക് കോഴ്സുകൾ, ആർട്‌സ്& കോമെഴ്സ്, ബിരുദ- ബിരുദാനന്തര വിഷയങ്ങൾ, ഫാർമസി കോഴ്‌സുകൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. കൂടുതൽ മേഖലകളിൽ കുട്ടികൾക്ക് ഉപകാരപ്പെടും വിധം വരും വർഷങ്ങളിൽ പദ്ധതി വിപുലമാക്കുന്നതിനൊപ്പം വിവിധ സ്‌കോളർഷിപ്പുകളും ആവിഷ്‌കരിക്കും.പദ്ധതിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും പരിഗണിക്കുമെന്ന് എം ജി എം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ അറിയിച്ചു. കോളജുകളിൽ മാനേജ്മെന്റിനു അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ് എസ് എൽസിക്കും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കുംം പ്രവേശനം.

എറണാകുളം പാമ്പാക്കുട, മലപ്പുറം വാളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ എം ജി എം എൻജിനീയറിങ് കോളജുകൾ, തിരുവനന്തപുരത്തെ കിളിമാനൂർ, എറണാകുളം പാമ്പാക്കുട കണ്ണൂർ പിലാത്തറ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന എം ജി എം പോളിടെക്‌നിക് കോളജുകൾ കിളിമാനൂർ, പാമ്പക്കുട, വാളാഞ്ചേരി, പിലാത്തറ എന്നിവിടങ്ങളിലെ എം ജി എം ഫർമസി കോളജുകൾ, തിരുവനന്തപുരത്തെ എം ജി എം ആർട്‌സ് ആൻഡ് സയൻസ് കോളജ് എന്നിവടങ്ങളിൽ ഉള്ള എല്ലാ കോഴ്സുകളും ഈ പദ്ധതിയുടെ കീഴിൽ വരും.

പദ്ധതിയിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നവർ +917025335111, +9199464855111എന്ന നമ്പറിലോ വിളിച്ച് വിവരങ്ങൾ തേടി അപേക്ഷ സമർപ്പിക്കണം. പദ്ധതിയുടെ പ്രചാരണർത്ഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനർ കാർഡിലുള്ള ക്യു ആർ കോഡ് സ്മാർട്ട് ഫോണിൽ സ്‌കാൻ ചെയ്താൽ ഓൺലൈനായും നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com