ഓണ പരീക്ഷ ഓഗസ്റ്റ് 24ന് തുടങ്ങും; അവധി സെപ്റ്റംബര്‍ മൂന്നുമുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 04:43 PM  |  

Last Updated: 26th July 2022 04:43 PM  |   A+A-   |  

sslc exam today

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ ഓണ പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് പരാതിയില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം ക്യാറ്റ് പരീക്ഷ നവംബര്‍ 27ന്; ഓഗസ്റ്റ് മൂന്ന് മുതല്‍ അപേക്ഷിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ