പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി ആയിരങ്ങൾ; ഇന്ന് കർക്കടക വാവുബലി, ചടങ്ങുകൾ ഉച്ചവരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 07:24 AM  |  

Last Updated: 28th July 2022 08:34 AM  |   A+A-   |  

vavubali

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവുബലി ആചരിച്ച് വിശ്വാസികൾ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കർക്കടക വാവു ദിനത്തിൽ ബലിതർപ്പണം നടക്കുന്നത്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തുന്നുണ്ട്. 

കൊവിഡ് വ്യാപനത്തെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷവും കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. ഇത്തവണ വൻ ഒരുക്കങ്ങളാണ് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ ഉൾപ്പടെ നടത്തിയത്. വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രത്യേക നിർദേശം നൽകി. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണത്തെ ചടങ്ങുകൾ പുരോഗമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങി; അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ