ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; 13 വയസ്സുള്ള കുട്ടി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 09:22 AM  |  

Last Updated: 28th July 2022 09:30 AM  |   A+A-   |  

house_collapse

ഇടിഞ്ഞു തകര്‍ന്ന വീട്/ ടിവി ദൃശ്യം

 

കൊച്ചി: ഇരുനില വീട് ഇടിഞ്ഞുതാഴ്ന്ന് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ കീഴില്ലത്ത് ഇന്നു രാവിലെയാണ് സംഭവം. കീഴില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ രണ്ടുനില വീടാണ് ഇടിഞ്ഞു താണത്. 

13 വയസ്സുള്ള ഹരിനാരായണനാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഏഴുപേര്‍ വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ 85 വയസ്സുള്ള വൃദ്ധനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

താഴത്തെ നിലയിലാണ് മരിച്ച കുട്ടിയും മുത്തച്ഛനും ഉണ്ടായിരുന്നത്. മുകള്‍ നിലയിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങി; അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ