വിചാരണ എന്തുകൊണ്ടു നീണ്ടു പോയി? ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 02:12 PM  |  

Last Updated: 29th July 2022 02:12 PM  |   A+A-   |  

antony raju

മന്ത്രി ആന്റണി രാജു/ ഫയല്‍

 

കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിചാരണ നീണ്ടുപോയതില്‍ ഹൈക്കോടതി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നു വിശദീകരണം തേടി. 2014ല്‍ കോടതിക്ക് മുമ്പാകെയെത്തിയ കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.

കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ വിശദീകരണം കിട്ടയ ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹരജിക്കാരന് മറ്റ് താല്‍പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും വിശദമായ വാദം കേള്‍ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

'മനുഷ്യരുടെ ഒരിടവും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് അന്യമല്ല';  കര്‍ക്കടക ബലിയില്‍ വിശദീകരണവുമായി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ