നവവധു ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 30th July 2022 09:07 PM |
Last Updated: 30th July 2022 09:07 PM | A+A A- |

അല്‍ക്ക
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരി കന്നൂരില്‍ നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോക്കല്ലൂര്‍ സ്വദേശി സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് മരിച്ച നിലയില്‍കാണപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷിന്റേയും അല്‍ക്കയുടേയും വിവാഹം. അത്തോളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ