അറബിക്കടലില്‍ ഒരുമീറ്റര്‍ ഉയരത്തില്‍ തിരമാല; 5ദിവസം മത്സ്യബന്ധനത്തിന് പോകരുത്; മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 03:38 PM  |  

Last Updated: 31st July 2022 03:40 PM  |   A+A-   |  

wave

പ്രതീകാത്മക ചിത്രംതിരുവനന്തപുരം: ട്രോളിങ്ങ് നിരോധനം ഇന്ന് അവസാനിക്കുമെങ്കിലും വരുന്ന അഞ്ച് ദിവസം മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം അറബിക്കടലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പില്‍ പറയുന്നു. നാളെ രാവിലെ മുതല്‍ അറബിക്കടലില്‍ 1 മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നാളെ ഏഴ് ജില്ലകളില്‍ തീവ്രമഴ

സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച 12 ജില്ലകളിലും വ്യാഴാഴ്ച 14 ജില്ലകളിലും ഓറഞ്ച്അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓഗസ്റ്റില്‍ മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും വിവിധ സ്വകാര്യ ഏജന്‍സികളും സൂചനകള്‍ നല്‍കിയിരുന്നു. കാലവര്‍ഷം മേയ് 29ന് ആരംഭിച്ചെങ്കിലും ജൂണില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലേതു പോലെ ദുര്‍ബലമായി. ജൂണില്‍ 53% മഴക്കുറവാണ് ഉണ്ടായത്.

ജൂലൈയില്‍ ആദ്യ രണ്ടാഴ്ച വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു ശക്തമായ മഴ. ജൂലൈ ഒടുവിലത്തെ കണക്കു പ്രകാരം 26% ആണ് കാലവര്‍ഷത്തില്‍ കുറവ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു ഇതുവരെ സാധാരണ നിലയില്‍ കാലവര്‍ഷമുണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ; നാളെ ഏഴിടത്തും മറ്റന്നാള്‍ എട്ടിടത്തും ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ