ഓണം ബമ്പർ ഷെയറിട്ടെടുക്കാൻ പ്ലാൻ ഉണ്ടോ? ഇക്കാര്യം അറിഞ്ഞിരിക്കണം
By സമകാലിക മലയാളം ഡെസ്ക് | Published: 31st July 2022 12:26 PM |
Last Updated: 31st July 2022 12:26 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കേരള സർക്കാരിന്റെ ഓണം ബമ്പർ ലോട്ടറി വിപണിയിലെത്തിക്കഴിഞ്ഞു. ഷെയറിട്ട് ലോട്ടറി വാങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്, പ്രത്യേകിച്ച വലിയ വിലയുള്ള ടിക്കറ്റുകൾ. ലോട്ടറി ടിക്കറ്റുകൾ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷെ കൂട്ടം കൂടി ലോട്ടറി എടുക്കാനാണ് പദ്ധതിയെങ്കിൽ നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ലെന്നതാണ് ഇതിൽ പ്രധാനം. അതുകൊണ്ട് ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിച്ചാലും സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. പകരം സമ്മാനമടിക്കുന്നവർ കൂട്ടത്തിൽ ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇക്കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. മുദ്രപത്രത്തിൽ ആർക്കാണോ ചുമതല നൽകിയിരിക്കുന്നത് അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.
ഒന്നിച്ച് ലോട്ടറി എടുക്കുന്നവർ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്തുന്നതും സാധ്യമാണ്. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
ഈ വാർത്ത കൂടി വായിക്കൂ
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നീട്ടി: മന്ത്രി വി ശിവന്‍കുട്ടി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ