എല്‍ജെഡി ജെഡിഎസില്‍ ലയിക്കും; മാത്യു ടി തോമസ് പ്രസിഡന്റ്; ഭാരവാഹിത്വം തുല്യമായി വീതിക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 02nd June 2022 04:46 PM |
Last Updated: 02nd June 2022 04:46 PM | A+A A- |

എംവി ശ്രേയാംസ് കുമാര്‍
കോഴിക്കോട്: ജെഡിഎസില്‍ ലയിക്കാന്‍ എല്‍ജെഡി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍. ലയനസമ്മേളനം ഉടന്‍ ഉണ്ടാകുമെന്നും ഭാരവാഹിത്വം തുല്യമായി വീതിച്ചുനല്‍കുമെന്നും ശ്രേയാംസ്‌കുമര്‍ പറഞ്ഞു. കോഴിക്കോട് നടന്ന സംസ്ഥാനസമിതി യോഗത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഒന്നിക്കാനുള്ള തീരുമാനമുണ്ടായത്.
13വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ജെഡി ജെഡിഎസില്‍ തിരികെയെത്തുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യംവച്ചാണ് ലയിക്കാനുള്ള തീരുമാനം. പാര്‍ട്ടിയിലെ വിയോജിപ്പുകള്‍ പരിഹരിച്ചതായും ശ്രേയാംസ് കുമാര്‍ പറഞ്ഞു. സ്ഥാനങ്ങളല്ല, പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയാണ് പ്രധാനം. പാര്‍ട്ടിയില്‍ അധ്യക്ഷസ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങളില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
മാത്യ ടി തോമസ് പ്രസിഡന്റായി തുടരും. ഏഴ് ജില്ലാ കമ്മറ്റികള്‍ എല്‍ജെഡിക്കും എഴെണ്ണം ജെഡിഎസിനും വീതിച്ച് നല്‍കാനും ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി.
ഈ വാർത്ത കൂടി വായിക്കാം
സില്‍വര്‍ ലൈന്‍ പദ്ധതി; ഡിപിആര്‍ അപൂര്‍ണം; അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം; കേന്ദ്രം ഹൈക്കോടതിയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ