ശബരിമല സമരം: കെ പി ശശികലയ്ക്കും എസ്ജെആര്‍ കുമാറിനുമെതിരേയുള്ള കേസ് റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 10:05 AM  |  

Last Updated: 06th June 2022 08:37 AM  |   A+A-   |  

sabarimala_case

എസ്ജെആര്‍ കുമാര്‍, കെ പി ശശികല

 

കൊച്ചി: ശബരിമല വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റേതാണ് ഉത്തരവ്. 

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഇരുവരെയും പ്രതി ചേര്‍ത്തിരുന്നു. പൊലീസിന്റെ എഫ്ഐആറില്‍ ഇവരെ പ്രതിയാക്കിയിരുന്നില്ല. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പിന്നീട് പ്രതിചേര്‍ക്കുകയായിരുന്നു. 

‌കണ്ണൂരിലെ സംഭവങ്ങളില്‍ ഇവര്‍ക്കു പങ്കില്ലെന്നും അന്തിമ റിപ്പോര്‍ട്ടില്‍ ഇതിനു തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ഇതംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

ഈ വാർത്ത കൂടി വായിക്കൂ

ബിസിനസ് ചെയ്യാൻ 25 ലക്ഷം ആവശ്യപ്പെട്ടു, നിരന്തരം ഉപദ്രവിച്ചു; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ