ചക്രക്കസേരയിലിരുന്ന് പൊരുതി സി എ നേടി, യു എസ് കമ്പനിയിൽ ജോലി; സ്വപ്നങ്ങൾ ബാക്കിയാക്കി പ്രീതു വിടപറഞ്ഞു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 07:02 AM  |  

Last Updated: 06th June 2022 07:02 AM  |   A+A-   |  

Preethu_Jayaprakash

പ്രീതു ജയപ്രകാശ്

 

കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി ടൈപ് - 2 (എസ്എംഎ) എന്ന അപൂർവ്വ ജനിതക രോഗത്തിന്റെ പിടിയിലും ചക്രക്കസേരയിലിരുന്ന് ചാർട്ടേഡ് അക്കൗണ്ടൻസി വിജയിച്ച് അപൂർവ നേട്ടം കൈവരിച്ച പ്രീതു ജയപ്രകാശ് (28) വിടപറഞ്ഞു. പനി കൂടിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രീതുവിനെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. 

ഡിലോയിറ്റ് എന്ന യുഎസ് കമ്പനിയിൽ അസോഷ്യേറ്റ് സൊല്യൂഷൻ അഡ്വൈസർ ആയിരുന്നു പ്രീതു. ഓർമവച്ച നാൾ മുതൽ ചക്രക്കസേരയിലായിരുന്ന പ്രീതു ബികോം പഠനത്തിനു ശേഷമാണ് ചാർട്ടേഡ് അക്കൗണ്ടൻസിയിലേക്കു കടന്നത്. അഞ്ച് വർഷത്തെ ശ്രമത്തിനൊടുവിൽ സി എ കരസ്ഥമാക്കി. 

എരൂർ ആയ്യമ്പിള്ളിക്കാവ് പ്രതീക്ഷ വീട്ടിൽ റിട്ട. എസ്ഐ കെ.ബി. ജയപ്രകാശിന്റെയും രാധാമണിയുടെയും മകളാണ്. 

ഈ വാർത്ത കൂടി വായിക്കൂ

പ്രവാചകനിന്ദ: കടുത്ത പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങള്‍; ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ പരസ്യശാസന നല്‍കണമെന്ന് പാകിസ്ഥാന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ