കെ ഫോണ്‍: 14,000 കുടുംബങ്ങള്‍ക്ക് ഉടന്‍ സൗജന്യ കണക്ഷന്‍, യോഗ്യത നേടി ആറു കമ്പനികള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 09:53 PM  |  

Last Updated: 07th June 2022 09:59 PM  |   A+A-   |  

INTERNET

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി വഴി സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടി അന്തിമഘട്ടത്തില്‍. 14,000  കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കുക. ഇന്റര്‍നെറ്റ് സേവനദാതാക്കളെ തെരഞ്ഞെടുക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 

50 എംബിപിഎസ് വേഗതയില്‍ ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. അതില്‍ കൂടുതലുള്ള ഉപയോഗത്തിന് നിശ്ചിത നിരക്ക് ഈടാക്കും. എട്ടു കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ ആറെണ്ണം യോഗ്യത നേടി. ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കമ്പനി സംസ്ഥാന വ്യാപകമായി കണക്ഷന്‍ നല്‍കാന്‍ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പില്‍നിന്നുള്ള ഐഎസ്പി (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍) ലൈസന്‍സ് ലഭിച്ചാലുടന്‍ കണക്ഷന്‍ നല്‍കാനാകുമെന്ന് കെ ഫോണ്‍ എംഡി സന്തോഷ് ബാബു പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 30,000 സര്‍ക്കാര്‍ ഓഫീസിലും 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും ഇന്റര്‍നെറ്റ് എത്തിക്കുന്നതാണ് പദ്ധതി. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും. സര്‍ക്കാര്‍ ഓഫീസില്‍ പദ്ധതി പൂര്‍ത്തിയായി.

ഈ വാർത്ത കൂടി വായിക്കൂ

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകുതി ഫീസ് മാത്രം; മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ