'ഷാജ് കിരണിനെ അറിയില്ല; ആരോപണത്തെപ്പറ്റി സ്വപ്ന തന്നെ വിശദീകരിക്കട്ടെ'- എ‍ഡിജിപി വിജയ് സാഖറെ

ആരോപണത്തെപ്പറ്റി സ്വപ്ന തന്നെ വിശദീകരിക്കട്ടേയെന്നും വിജയ് സാഖറെ വ്യക്തമാക്കി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ഷാജ് കിരണിനെ അറിയില്ലെന്നും താൻ ആരെയും വിളിച്ചിട്ടില്ലെന്നും എ‍ഡിജിപി വിജയ് സാഖറെ. ഈ കേസുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിജയ് സാഖറെ പറഞ്ഞു. 

ആരോപണത്തെപ്പറ്റി സ്വപ്ന തന്നെ വിശദീകരിക്കട്ടേയെന്നും വിജയ് സാഖറെ വ്യക്തമാക്കി.

ഷാജ് കിരണ്‍ അടുത്ത സുഹൃത്തായിരുന്നുവെന്ന് നേരത്തെ സ്വപ്ന വ്യക്തമാക്കിയിരുന്നു. മൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ പ്രേരിപ്പിച്ചതായും ഇന്നലെ ഉച്ചമുതല്‍ വൈകീട്ട് വരെ മാനസികമായി പീഡിപ്പിച്ചതായും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. 

മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നു എന്ന് പറഞ്ഞാണ് സ്വപ്‌ന സുരേഷ് തുടങ്ങിയത്. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഷാജ് കിരണ്‍ പാലക്കാട് എത്തി. വൈകീട്ട് ഏഴര വരെ ഉണ്ടായിരുന്നു. ഉച്ചമുതല്‍ വൈകീട്ട് വരെ മാനസികമായി പീഡിപ്പിച്ചു. സരിത്തിനെ പൊലീസ് പൊക്കുമെന്ന് ഷാജ് കിരണ്‍ നേരത്തെ പറഞ്ഞിരുന്നു. ഷാജ് കിരണ്‍ പറഞ്ഞതുപോലെ സംഭവിച്ചെന്നും സ്വപ്‌ന പറഞ്ഞു.

നികേഷ് കുമാര്‍ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു. 

ഇന്ന് രാവിലെയും ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പണമടക്കം പലതും വാഗ്ദാനം ചെയ്തു, എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ല. എന്താണ് നടന്നതെന്ന് നാളെ വ്യക്തമാക്കും. ശബ്ദരേഖ പുറത്തുവന്നാല്‍ എല്ലാം വ്യക്തമാകുമെന്നും സ്വപ്ന വിശദീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com