ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനി ഓടേണ്ട!, ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ പുതുക്കാം, ചെയ്യേണ്ടത്
By സമകാലിക മലയാളം ഡെസ്ക് | Published: 10th June 2022 08:35 PM |
Last Updated: 10th June 2022 08:35 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: നിലവില്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടാണ് എല്ലാവരും ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത്. ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് എളുപ്പത്തില്‍ പുതുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ലൈസന്‍സ് പുതുക്കുന്നതിനുള്ള രേഖകളുടെയും പുതുക്കുന്ന വിധത്തിന്റെയും വിശദാംശംങ്ങള്‍ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നു.
ആവശ്യമുള്ള രേഖകള്‍:
കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) സ്വയം സാക്ഷ്യപ്പെടുത്തിയത്.
സ്‌കാന്‍ ചെയ്ത ഫോട്ടോ, സ്‌കാന്‍ ചെയ്ത ഒപ്പ്, ലൈസന്‍സിന്റെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തിയത്.
സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)
ഇത്രയും രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വേണ്ടത്. ചിലരെങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിന്റെ ആവശ്യമെന്ന് കരുതുന്നുണ്ടാവും. അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
ലൈസന്‍സ് പുതുക്കുന്ന വിധം:
1: sarathi.parivahan.gov.in എന്ന വെബ് സൈറ്റില്‍ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.
2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം.
വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.
3: മുകളില്‍ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിര്‍ദിഷ്ട വലുപ്പം നിര്‍ദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.
4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.
5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; റെയില്‍വേ ജീവനക്കാരന് ഗോവയില്‍ പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ