ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ യുവാവിന്റെ തലയില്‍ ഫാന്‍ പൊട്ടിവീണു; 5 തുന്നിക്കെട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 08:56 AM  |  

Last Updated: 10th June 2022 08:56 AM  |   A+A-   |  

fan crash

പ്രതീകാത്മക ചിത്രം


ആലപ്പുഴ:  ജനറൽ ആശുപത്രിയിലെ ഫാൻ പൊട്ടി തലയിൽ വീണ് രോ​ഗിയുടെ കൂട്ടിരിപ്പുകാരന് പരുക്ക്. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ അജേഷ്(45)നാണ് തലയിലാണ് ഫാൻ വീണ് പരിക്കേറ്റത്. അഞ്ച് തുന്നിക്കെട്ട് വേണ്ടിവന്നു. 

വ്യാഴാഴ്ച പകൽ 12.30നാണ് സംഭവം. നിരീക്ഷണ മുറിയിലെ ഫാനാണ് അജേഷിന്റെ തലയിലേക്ക് പൊട്ടി വീണത്. സഹോദരിക്ക് ബസ് യാത്രയ്ക്കിടെ തലചുറ്റൽ അനുഭവപ്പെട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞാണ് അജേഷ് ആശുപത്രിയിലേക്ക് വന്നത്. നിരീക്ഷണ മുറിയിൽ സഹോദരിയുടെ അടുത്ത് നിൽക്കുമ്പോഴാണ് കറങ്ങിക്കൊണ്ടിരുന്ന ഫാൻ പൊട്ടി വലിയ ശബ്ദത്തോടെ വീണത്. 

അജേഷിനെ ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ  നൽകി. പഴകി ദ്രവിച്ച ഫാനായിരുന്നു ഇതെന്ന് രോ​ഗികൾ പറയുന്നു. കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ആഡംബര വീടും വിദേശത്ത് താമസവും, കയ്യില്‍ സബ്‌സിഡി റേഷന്‍ കാര്‍ഡ്; 10 ലക്ഷത്തോളം രൂപ പിഴ ഈടാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ