വിവാഹം കഴിഞ്ഞ് 14ാം ദിവസം നവവധുവിന്റെ മരണം; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 06:37 AM  |  

Last Updated: 11th June 2022 06:37 AM  |   A+A-   |  

sruthy

 

തൃശൂർ: വിവാഹം കഴിഞ്ഞു 14ാം നാൾ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര കരുവേലി അരുൺ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. 

2020 ജനുവരി ആറിനാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വർഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ച് എത്തിയിട്ടും അന്വേഷണം മുൻപോട്ട് പോയില്ല. ഇതോടെ ശ്രുതിയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ ക്രൈം ബ്രാഞ്ചിനു കോടതി നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അരുണിനേയും അമ്മയേയും അറസ്റ്റ് ചെയ്തത്. 

സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ചുമത്തിയിരിക്കുന്നത്.  ശ്രുതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണു ശ്രുതിയുടെ മരണമെന്നു കണ്ടെത്തിയതു വഴിത്തിരിവായി. കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

'നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍; ഗെയിം മാറി, ചെറിയ കളിയല്ല'; ഷാജ് സ്വപ്‌നയോട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ