മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡറുകൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിലുടനീളം വൻ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിട്ടുള്ളത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡറുകളെ പൊലീസ് മർദിച്ചതായി ആരോപണം. ഇവരെ കസ്റ്റഡിയിൽ എടുത്തു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ‌ മുഖ്യമന്ത്രി കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കൊച്ചിയിലെ പരിപാടിക്കിടെയാണ് ട്രാൻസ്ജെൻ‍ഡറുകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിലുടനീളം വൻ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിട്ടുള്ളത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളി‌ൽ‌ കറുത്ത മാസ്കിനും വിലക്കുണ്ട്.

കോട്ടയത്തെ പരിപാടിക്കു പിന്നാലെയാണു കൊച്ചിയിലും കറുത്ത മാസ്കിനു വിലക്കേർപ്പെടുത്തിയത്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരോടു മാസ്ക് നീക്കാൻ പൊലീസ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയിൽ വാഹനങ്ങൾ തട‍ഞ്ഞിട്ടാണു മുഖ്യമന്ത്രിക്കു കടന്നുപോകാൻ വഴിയൊരുക്കിയത്. 

രാവിലെ, കോട്ടയത്ത് കെജിഒഎ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു മുഖ്യമന്ത്രി എത്തിയപ്പോഴും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സമ്മേളന വേദിയായ മാമ്മൻ മാപ്പിളാ ഹാളിലേക്കുള്ള വഴിയായ ദേശീയപാത നാല് മണിക്കൂർ പൊലീസ് പൂർണമായും ബാരിക്കേഡുവച്ച് അടച്ചുകെട്ടി. കനത്ത സുരക്ഷ ഒരുക്കിയെങ്കിലും യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com