500 രൂപയും ഉച്ചയൂണും നല്‍കി തട്ടുകട നടത്തിപ്പുകാരിയുടെ ക്വട്ടേഷന്‍; ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കാത്തത് പ്രകോപനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 08:35 AM  |  

Last Updated: 11th June 2022 08:35 AM  |   A+A-   |  

294_thattukada-678x381

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: 500 രൂപയും ഉച്ചയൂണും നൽകി ക്വട്ടേഷൻ. ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരുന്നതിനാണ് തട്ടുകട നടത്തിപ്പുകാരി ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ തട്ടുകട ജീവനക്കാരി ഉൾപ്പെടെ 5 പേർ പിടിയിലായി.  

500 രൂപയും തട്ടുകടയില്‍ നിന്ന് ഉച്ചയൂണുമാണ് തട്ടുകട നടത്തിപ്പുകാരിയായ ഇലന്തൂർ ശാലേം സുധീർ മൻസിലിൽ ശാന്തകുമാരി(42) ക്വട്ടേഷൻ സംഘത്തിന് വാ​ഗ്ദാനം ചെയ്തത്.  മദ്യപിച്ച് ഉച്ചയൂണിനും ശേഷമാണ് യുവാക്കള്‍ കരാര്‍ നടപ്പിലാക്കിയത്. തട്ടുകടയ്ക്ക് സമീപമുള്ള ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരനായിരുന്നു ഇവരുടെ ഉന്നം. 

ഫർണിച്ചർ കടയുടെ നടത്തിപ്പുകാരനായ ഇലന്തൂർ സ്വദേശി സുദർശന്(52) ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. ഇയാളുടെ കടയും അടിച്ചുതകർത്തു. ശാന്തകുമാരിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ഇവരുടെ ഭർത്താവിന് മദ്യംവാങ്ങി നൽകുന്നത് സുദർശനാണെന്ന് പറഞ്ഞ് നേരത്തേയും ശാന്തകുമാരി ഇയാളുമായി വഴക്കിട്ടിരുന്നു. 

ക്വട്ടേഷൻ ഏറ്റെടുത്ത് ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംപ്രതിയാണ് ശാന്തകുമാരി. ഇവരുടെ ഭർത്താവ് സുധീറിനെ പൊലീസ് തിരയുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍; ഗെയിം മാറി, ചെറിയ കളിയല്ല'; ഷാജ് സ്വപ്‌നയോട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ