കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്റെ മാംസം വിറ്റു; ഇറച്ചിക്കട പൂട്ടിച്ച് ആരോഗ്യ വകുപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 09:48 PM  |  

Last Updated: 11th June 2022 09:48 PM  |   A+A-   |  

meat

പ്രതീകാത്മക ചിത്രം

 

തൃശൂർ: കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്റെ മാംസം വിറ്റെന്ന് പരാതി. ചളിങ്ങാട് സ്വദേശി ഷാജി എന്നയാളുടെ കടയ്ക്കെതിരെയാണ് പരാതി. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനക്ക് പിന്നാലെ ഇറച്ചിക്കട പൂട്ടിച്ചു. 

തൃശൂർ തളിക്കുളം മൂന്നാം വാർഡിൽ ഇതര സംസ്ഥാന തൊഴിലാളി വളർത്തിയിരുന്ന പോത്ത് ഇന്നലെ കഴുത്തിൽ കയർ കുരുങ്ങി ചത്തിരുന്നു. ഈ പോത്തിനെയാണ് ഷാജി വിറ്റതായി ആരോപിക്കുന്നത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ബാക്കി വന്ന ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ലാബിലയച്ച് പരിശോധന നടത്തിയ ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ഷാജി ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.ഇറച്ചിക്കട പൊലീസ് അടച്ചു പൂട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

രാമനിലയത്തിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച്; സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ