ആറുമണിക്കൂര്‍ നീണ്ട തെരച്ചില്‍; ക്ഷേത്രക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 02:58 PM  |  

Last Updated: 12th June 2022 02:58 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഞെക്കാട് സ്വദേശി ലിജിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം  കുളിക്കാന്‍ ഇറങ്ങിയ ലിജിനെ രാത്രി എട്ടേമുക്കാലോടെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് യുവാവിനെ കാണാനില്ലെന്ന് പൊലീസില്‍ അറിയിച്ചത്. 

പൊലീസും ഫയര്‍ഫോഴ്‌സും എത്തി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം രാത്രി പത്തേകാലോടെ അവസാനിപ്പിച്ചു. ഇന്ന് രാവിടെ എട്ട് മണിയോടെ വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പടിഞ്ഞാറന്‍ കാറ്റ് ശക്തം; സംസ്ഥാനത്ത് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ