തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണ് പിണറായി വിജയന്റേത് എന്നും അവർ പറയുന്നു. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ആരോഗ്യ മന്ത്രി പിന്തുണ അറിയിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകര്‍ന്നടിഞ്ഞപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ തിരക്കഥാ നാടകങ്ങള്‍ തയ്യാറാക്കാന്‍ ഒന്നരവര്‍ഷത്തിലേറെ വേണ്ടിവന്നു. കേരളത്തിലെ ജനങ്ങള്‍ ആദ്യമേ തള്ളിക്കളഞ്ഞ ആരോപണങ്ങളാണിത്.
ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും അത് നടത്തണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് സ. പിണറായി വിജയന്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്.
നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല സഖാവ് പിണറായി വിജയൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇനിയും അങ്ങനെ തന്നെ. സഖാവേ മുന്നോട്ട്!!
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates