ഒരു മനുഷ്യന്‍ ഇത്രയും സിംപിള്‍ ആകാമോ !!!; കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 11:31 AM  |  

Last Updated: 14th June 2022 11:31 AM  |   A+A-   |  

rajeev

മന്ത്രി പി രാജീവും കുടുംബവും; ഷെഫ് പിള്ള ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

 

ന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം തന്റെ റെസ്റ്ററന്റില്‍ വന്ന അനുഭവം പങ്കുവയ്ക്കുകയാണ് ഈ കുറിപ്പില്‍ പ്രമുഖ ഷെഫ് സുരേഷ് പിള്ള ഈ കുറിപ്പില്‍. പദവിയുടെ പകിട്ടു കാണിക്കാതെ, റെസ്റ്ററന്റില്‍ തിരക്കൊഴിയാന്‍ കുടുംബത്തോടൊപ്പം കാത്തുനിന്ന മന്ത്രിയുടെ ചിത്രമാണ് ഷെഫ് പിള്ള വരച്ചിടുന്നത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്: 

ഒരു മനുഷ്യന്‍ ഇത്രയും സിംപിള്‍ ആകാമോ !!!
ഇതാ എന്റെ 25 വര്‍ഷത്തെ പാചക ജീവിതത്തില്‍ എന്നെ അതിശയിപ്പിച്ച ഒരനുഭവം.
ഞാന്‍ കഴി!ഞ്ഞ ദിവസം ബെംഗളൂരുവിലായിരുന്നു. നന്ദി ഹില്‍സിനു സമീപം ജെഡബ്ല്യു മാറിയറ്റ് പ്രസ്റ്റീജ് ഗോള്‍ഫ്ഷര്‍ റിസോര്‍ട്ടില്‍ , പ്രസ്റ്റീജ് കുടുംബത്തിലെ തന്നെ ഹൈ പ്രൊഫൈല്‍ വിവാഹത്തിന് കിങ് ഫിഷ് നിര്‍വാണയും ക്വയ്‌ലോണ്‍ പാല്‍ക്കൊഞ്ചും ഒരുക്കുന്ന തിരക്കില്‍.
കൊച്ചി റസ്റ്ററന്റിലെ ജിഎം ലിജോ വിളിക്കുന്നു, ശബ്ദത്തില്‍ നിന്നറിയാം ആള്‍ പാനിക്കാണ്. എന്തോ ഒരു വലിയ അബദ്ധം സംഭവിച്ചെന്നു മനസിലായി. സംഗതി ഇതായിരുന്നു വളരെ തിരക്കുള്ള സായാഹ്നം. സീറ്റെല്ലാം നിറയെ അതിഥികള്‍. ബുക്ക് ചെയ്തു വന്നിട്ട് അവസരം കാത്തു നില്‍ക്കുന്നവര്‍ അതിലേറെ. കാത്തു നില്‍ക്കുന്നവര്‍ക്കുളള ഇരിപ്പിടം വരെ നിറഞ്ഞിരിക്കുന്നു. 9 മണിയോടെ മുണ്ടുടുത്ത ഒരു സൗമ്യമായ ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും വന്ന്  ഇരിപ്പിടം ഒഴിവുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ല സാര്‍, വെയിറ്റു ചെയ്യണം ഇവരെല്ലാം കാത്തുനില്‍ക്കുവന്നരാണ്. അങ്ങയുടെ ഊഴമെത്തുമ്പോള്‍ വിളിക്കാം എന്നു പറയുന്നു.
വളരെ സൗമ്യതയോടെ പുഞ്ചിരിച്ച് അദ്ദേഹവും കുടുബവും ഒരുകിലേക്ക് മാറി നില്‍ക്കുന്നു. ഇത് കണ്ട മറ്റൊരു അതിഥി പെട്ടന്ന് വന്ന് ലിജോയോട്  ''അദ്ദേഹം മന്ത്രിയാണ് ഞങ്ങള്‍ കാത്തു നിന്നോളാം , അദ്ദേഹത്തിന് സീറ്റ് കൊടുക്കൂ ''എന്നു പറഞ്ഞതാണ് ഫ്‌ലാഷ് ബാക്ക്. 10 മിനിറ്റിനകം അദ്ദേഹത്തിനും കുടുംബത്തിനും ടേബിള്‍ കൊടുക്കാനായി. ഞെട്ടിപ്പോയി !!! വ്യവസായ മന്ത്രിയായ എറണാകുളത്തിന്റെ സ്വന്തം പി.രാജീവാണ് തിരക്ക് കഴിയട്ടെ എന്നു കരുതി ഒരു അരുകിലേക്ക് മാറി നിന്നത്. അദ്ദേഹത്തിന് ലെ മെറഡിയന്റെ ഉടമ മുഹമ്മദാലി സാറിനെയൊ ആരെ വേണമെങ്കിലുമോ വിളിച്ച് പറഞ്ഞ് സകല സന്നാഹങ്ങളോടെ വരാമായിരുന്നു.
രംഗം രണ്ട് :
അങ്ങയെ എനിക്ക് മനസിലായില്ലായിരുന്നു എന്നു താഴ്മായി ക്ഷമാപണ സ്വരത്തില്‍  ലിജോ പറയുന്നു , ''കൊച്ചിയില്‍ സ്്ഥാപനം നടത്തുമ്പോള്‍ ഇവിടുള്ളവരെയൊക്കെ അറിയേണ്ടേ'' എന്നു ചിരിച്ചു കൊണ്ട് രാജീവ് സാര്‍ ചോദിക്കുന്നു. ''സര്‍, ഞാന്‍ കര്‍ണാടക്കാരനാണ് , കൂര്‍ഗ് സ്വദേശിയാണ് കൊച്ചിയില്‍ വന്നിട്ട് കുറച്ച് നാളേ ആയുള്ളു.'' ലിജോ വീണ്ടും താഴ്മയോടെ പറയുന്നു. അതിഥി തൊഴിലാളിയാണ് മുന്നില്‍ നിന്ന് മലയാളം പറയുന്നത് എന്നറിഞ്ഞപ്പോള്‍ മന്ത്രി വാത്സല്യത്തോടെ ലിജോയെ ചേര്‍ത്ത് പിടിച്ച് സാരമില്ല എന്നു പറഞ്ഞപ്പോള്‍ നിറഞ്ഞത് അവന്റെ കണ്ണുകളാണ്. ഭക്ഷണമെല്ലാം ഇഷ്ടപ്പെട്ട് സന്തോഷത്തോടെയാണ് അദ്ദേഹവും കുടുബവും മടങ്ങിയത്.
ഒന്നാലോചിച്ചേ, പി.രാജീവിനെ പോലൊരു ഉന്നത ശീര്‍ഷനായ നേതാവിന്, തിരക്കേറിയ മന്ത്രിക്ക് ഇത്രയും വിനീതനായി തീന്‍മേശക്കു മുന്നില്‍ കാത്തു നില്‍ക്കേണ്ട കാര്യമുണ്ടോ !?
അദ്ദേഹത്തിന്റെ ലാളിത്യത്തെപ്പറ്റി കേട്ടറിവുമാത്രമേയുണ്ടായിരുന്നുള്ളൂ. ഇതു വരെ കണ്ടിട്ടില്ല. എന്നാല്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു നേതാവാണ് താങ്കള്‍.. നമിക്കുന്നു പ്രിയ രാജീവേട്ടാ ... അങ്ങയുടെ ഈ ലാളിത്യത്തിനു മുന്നില്‍

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹെല്‍മറ്റില്ലെങ്കിലും ലൈസന്‍സ് തെറിക്കും; കടുത്ത നടപടി എടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ