'പ്രതിപക്ഷ നേതാവ് എവിടെ?, അവനെ കൊല്ലും;  ഡിവൈഎഫ്‌ഐക്കാര്‍ ആക്രോശം മുഴക്കി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 02:34 PM  |  

Last Updated: 14th June 2022 02:34 PM  |   A+A-   |  

VD Satheesan

വി ഡി സതീശന്‍/ ഫയല്‍

 


തിരുവനന്തപുരം:  കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. പ്രതിപക്ഷ നേതാവ് എവിടെ?, അവനെ കൊല്ലും എന്ന് ആക്രോശിച്ചാണ് അക്രമികള്‍ എത്തിയതെന്നും പ്രതിഷേധക്കാരെ തടഞ്ഞത് ഡ്യൂട്ടിയിലുള്ള പൊലീസുകാരാണെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. അതിനിടെ കന്റോണ്‍മെന്റ് ഹൗസിനുള്ളില്‍ അതിക്രമിച്ചു കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സുരക്ഷാ ജീവനക്കാര്‍ പിടികൂടിയിരുന്നു

അഭിജിത്, ശ്രീജിത്, ചന്തു എന്നീ പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്നു. അഭിജിത്തിനെയും ശ്രീജിത്തിനെയും പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കി. ചന്തുവിനെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തടഞ്ഞുവച്ചു. പിന്നീട് കന്റോണ്‍മെന്റ് സിഐ എത്തിയശേഷം കൈമാറി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ബലംപ്രയോഗിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്കു പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.