മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഫേയ്സ്ബുക്ക് കമന്റ്; വനം വാച്ചർക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 08:13 AM  |  

Last Updated: 16th June 2022 08:13 AM  |   A+A-   |  

cm-pinarayi dams

ഫയല്‍ ചിത്രം

 

ഇടുക്കി; മുഖ്യമന്ത്രിക്കും കുടുംബാം​ഗങ്ങൾക്കുമെതിരെ ഫേയ്സ്ബുക്കിൽ കമന്റിട്ട വനം വകുപ്പ്  വാച്ചർക്ക് സസ്പെൻഷൻ. പെരിയാർ കടുവ സങ്കേതം വള്ളിക്കടവ് റെഞ്ചിലെ കളറടിച്ചാൻ സെക്ഷനിലെ വാച്ചറായ ആർ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. 

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും കുറിച്ച് സുരേഷ് കമന്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ