സ്വപ്നയുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ; സത്യവാങ്മൂലം ലഭിക്കാനും അപേക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 07:35 AM  |  

Last Updated: 16th June 2022 07:35 AM  |   A+A-   |  

swapna

ഫയൽ ചിത്രം

 

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ. മുഖ്യമന്ത്രിയടക്കം ഉന്നതർക്കെതിരായ രഹസ്യ മൊഴിയുടെ പകർപ്പാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. 

സത്യവാങ്മൂലത്തിന്റെ പകർപ്പും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ​ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് രണ്ട് അപേക്ഷകൾ നൽകിയത്. 

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വപ്‌നയുടെ സത്യവാങ്മൂലം ഇന്നലെ പുറത്തു വന്നിരുന്നു. സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിക്ക് മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായ സഹായം തേടി ചര്‍ച്ച നടന്നതായി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഷാര്‍ജ ഭരണാധികാരിയുമായി താന്‍ ഇക്കാര്യം സംസാരിച്ചു. ഇതിന് ശേഷം ക്ലിഫ്ഹൗസില്‍ അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച എന്നും സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഷാര്‍ജ ഭരണാധികാരിയുടെ എതിര്‍പ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസമായത്. ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. നളിനി നെറ്റോയും എം ശിവശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ