സ്വപ്നയുടെ മൊഴി സരിതയ്ക്കു നല്‍കില്ല, അപേക്ഷ കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 12:25 PM  |  

Last Updated: 18th June 2022 12:25 PM  |   A+A-   |  

Saritha convicted in solar case

സരിത എസ് നായര്‍ /ഫയല്‍

 

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. മൂന്നാം കക്ഷിക്കു മൊഴിപ്പകര്‍പ്പു നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി.

സ്വപ്‌ന നല്‍കിയ മൊഴിയില്‍ തന്നെക്കുറിച്ചു പരാമര്‍ശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സരിത ഹര്‍ജി നല്‍കിയത്. രഹസ്യമൊഴിയുടെയും തുടര്‍ന്നു മാധ്യമങ്ങളോടു നടത്തിയ പരാമര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വപ്‌നയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ സരിത സാക്ഷിയാണ്. സരിതയുടെ രഹസ്യമൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

തന്റെ മൊഴി രേഖപ്പെടുത്തും മുമ്പ് സ്വപ്‌നയുടെ മൊഴിയില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അറിയണമെന്ന ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്. സെഷന്‍സ് കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓര്‍ത്തോ ഡോക്ടര്‍ ഉണ്ടോ?, തുരുതുരാ കോളുകള്‍; പൊറുതിമുട്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍, വ്യത്യസ്ത പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ