മോൻസൻ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചു, ഇഡി ചോദ്യം ചെയ്തു; അനിത പുല്ലയിലിനെയും ചോദ്യം ചെയ്തേക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 02:57 PM  |  

Last Updated: 19th June 2022 02:57 PM  |   A+A-   |  

monson mavunkal

മോന്‍സന്‍ മാവുങ്കല്‍ / ഫയല്‍ ചിത്രം

 

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടകളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യൽ. വിയ്യൂർ ജയിലിലായിരുന്ന മോൻസനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്തത്. 

കേസിൽ ആരോപണവിധേയയായ പ്രവാസി മലയാളി അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ലോക കേരള സഭ നടക്കുമ്പോൾ കേരളത്തിലെത്തിയ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ചോദ്യം ചെയ്തത്. മോൻസൻ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ പേര് അനിത വെളിപ്പെടുത്തിയിരുന്നു. 

മോൻസന്റെ തട്ടിപ്പ് കേസിൽ ഇടനിലക്കാരിയായി നിന്നു എന്നതാണ് അനിത പുല്ലയിൽ നേരിടുന്ന പ്രധാന ആരോപണം. പോക്‌സോ കേസിലെ ഇരയുടെ പേര് ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയതിന് അനിതയ്ക്ക് നേരെ കേസെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

മുഖ്യമന്ത്രിയുടെ പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുത്: പ്രതിപക്ഷ നേതാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ