നടിയെ ആക്രമിച്ച കേസ്: നടന്‍ സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 11:59 AM  |  

Last Updated: 21st June 2022 12:16 PM  |   A+A-   |  

siddique

സിദ്ധിഖ് / ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങൾ.  തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിന് കൊടുക്കാനായി ജയിലില്‍ നിന്നും എഴുതിയ രണ്ടാമത്തെ കത്ത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

ഈ കത്തില്‍ ദിലീപിനെ ഫോണ്‍വിളിച്ച വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ട് സിദ്ധിഖിനെ ബന്ധപ്പെടേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സൂചിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിദ്ധിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. തന്റെ അടുത്ത സുഹൃത്ത് ദിലീപിന് ഒരു അബദ്ധം പറ്റിയതായും, എന്നുവെച്ച് അദ്ദേഹത്തെ കളയാന്‍ പറ്റില്ലെന്നും കൂടെ നില്‍ക്കുമെന്നും സിദ്ധിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞിരുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ധിഖിന്റെ ഈ പ്രസ്താവന സംബന്ധിച്ചും അന്വേഷണസംഘം ആരാഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.  കൂടാതെ, ദിലീപിന്റെ സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോ. ഹൈദരാലിയെയും അന്വേഷണം സംഘം ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്; സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് സ്വപ്‌നയുടെ കത്ത്
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ