പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 06:31 AM  |  

Last Updated: 21st June 2022 06:31 AM  |   A+A-   |  

students

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിയ്ക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. 

ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.

4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്. 

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ (എന്‍എസ്‌ക്യുഎഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. എസ്എസ്എല്‍സിക്ക് ഇത്തവണ 99.26 ശതമാനമാണ് വിജയം.

ഈ വാര്‍ത്ത കൂടി വായിക്കാം

തൊണ്ടയിൽ ഉറുമാമ്പഴം കുടുങ്ങി; മലപ്പുറത്ത് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ