സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നില്‍; രഹസ്യമൊഴിയിൽ ചോദ്യം ചെയ്യും

ശിവശങ്കറിന്റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങളിലും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും
സ്വപ്‌ന സുരേഷ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
സ്വപ്‌ന സുരേഷ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രേഖപ്പെടുത്തും. കേസിലെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സ്വപ്ന നല്‍കിയ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും കേസില്‍ തെളിവെടുപ്പുകള്‍ തുടങ്ങുക.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മറ്റ് ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകളും സ്വപ്ന പരാമര്‍ശിച്ച സാഹചര്യത്തിലാണ് ഇ ഡിയുടെ രണ്ടാംഘട്ട അന്വേഷണം തുടങ്ങുന്നത്. സ്വപ്നയുടെ രഹസ്യമൊഴി പരിശോധിച്ചുള്ള ചോദ്യങ്ങള്‍ക്കൊപ്പം കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങളിലും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും.

കസ്റ്റംസിന് ഒന്നരവര്‍ഷം മുമ്പ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ ഡിക്കു നല്‍കാന്‍ വിധിയായെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചശേഷം രണ്ടു രഹസ്യമൊഴികളും താരതമ്യം ചെയ്ത് കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. അതിനിടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് സെഷൻസ് കോടതി പരി​ഗണിക്കും. 

ഈ വാർത്ത കൂടി വായിക്കാം

വിജയ് ബാബുവിന് നിർണായകം; മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com