കളിക്കുന്നതിനിടെ നാല് വയസുകാരൻ സ്റ്റീൽ ബാറ്ററി മൂക്കിലിട്ടു; ശ്വസന നാളത്തിൽ കുടുങ്ങി; ഒടുവിൽ... 

വീട്ടിൽ വച്ച് കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ ബാറ്ററി കുട്ടി അബദ്ധത്തിൽ മൂക്കിലിടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കളിക്കുന്നതിനിടെ നാല് വയസുകാരന്റെ ശ്വസന നാളത്തിൽ സ്റ്റീൽ ബാറ്ററി കുടുങ്ങി. ചെറുകര സ്വദേശികളായ ദമ്പതികളുടെ നാല് വയസുള്ള മകന്റെ ശ്വസന നാളത്തിലാണ് ചൈനാ നിർമിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി കുടുങ്ങിയത്. എൻഡോസ്‌കോപ്പി വഴി ബാറ്ററി പിന്നീട് പുറത്തെടുത്തു. 

വീട്ടിൽ വച്ച് കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ ബാറ്ററി കുട്ടി അബദ്ധത്തിൽ മൂക്കിലിടുകയായിരുന്നു. പെരിന്തൽമണ്ണ അസന്റ് ഇഎൻടി ആശുപത്രിയിലെ സർജൻ ഡോ. അപർണാ രാജൻ, ഡോ. കെ ബി ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ കൂടാതെ എൻഡോസ്‌കോപ്പി വഴി ബാറ്ററി പുറത്തെടുത്തത്. 

ദീർഘ ശ്വാസമെടുക്കുന്നതിനിടെ സ്റ്റീൽ ബാറ്ററി മൂക്കിൽ നിന്ന് അകത്തേക് കയറുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com