'മുൻകാല പ്രാബല്യത്തോടെ നീക്കുന്നു'- അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങി

വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നു മന്ത്രി രാവിലെ പ്രതികരിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അക്രമം നടത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെആർ അവിഷിത്തിനെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് നീക്കി ഉത്തരവിറങ്ങി. ജൂൺ 15 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്ന് പൊതുഭരണ വകുപ്പ് ശനിയാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നു മന്ത്രി രാവിലെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

ഒരു മാസം മുമ്പ് അവിഷിത്ത് തന്റെ സ്റ്റാഫില്‍ നിന്നു ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്നു ഒഴിഞ്ഞതെന്നും മന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു.

ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 23ന് ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പിനു കത്തയച്ചിരുന്നു. 24നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം നടന്നത്. ഓഫീസ് ആക്രമിച്ച സംഭവം വിവാദമായതോടെയാണ് വേഗത്തിൽ ഉത്തരവിറക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com