ടി ടി ഇ ആണെന്ന് വിശ്വസിപ്പിച്ചു കല്യാണം, റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റിൽ 

 ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞത് വിശ്വസിച്ച് 50,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ നൽകി വഞ്ചിക്കപ്പെട്ടവരുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: ടി ടി ഇ ആണെന്ന് സ്വയം പരിചയപ്പെടുത്തി റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസക്ക് (28) ആണ് പിടിയിലായത്. 

റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിച്ചതെന്നും ബിനിഷയ്ക്കെതിരെ പരാതി ഉണ്ട്. എല്ലാ ദിവസവും രാവിലെ ഭർത്താവ് ബിനിഷയെ റെയിൽവേ സ്റ്റേഷനിൽകൊണ്ടുവിടുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ജോലിക്കുപോയ ബിനിഷ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് പൊലിസിൽ പരാതിനൽകി. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി ആർ പി എഫിന്റെപിടിയിലാവുന്നത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് ബനീഷ പലരെയും തട്ടിപ്പിനിരയാക്കിയത്. റെയിൽവേയിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞത് വിശ്വസിച്ച് 50,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ നൽകി വഞ്ചിക്കപ്പെട്ടവരുണ്ടെന്നു പൊലിസ് പറഞ്ഞു. അഞ്ചു പരാതികളാണു നിലവിൽ പൊലിസിനു ലഭിച്ചത്. യുവതിയുടെ ബാങ്ക് അക്കൗണ്ട്പരിശോധിച്ചപ്പോൾ പലയിടത്ത് നിന്നു പണം ലഭിച്ചതായും പൊലിസ് കണ്ടെത്തി. 

അപേക്ഷാ ഫീസായി 10,000 രൂപ, പരീക്ഷയ്ക്കു 10,000, യൂനിഫോമിനു 5,000, താമസത്തിനുംഭക്ഷണത്തിനുമായി 15,000 എന്നിങ്ങനെ പണംവാങ്ങിയാണ് തട്ടിപ്പ്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പലരും പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com