ഒരു സ്കൂട്ടറിൽ അഞ്ചുപേർ; വിദ്യാർഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വ്യത്യസ്ത ശിക്ഷ

ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ
വിദ്യാര്‍ഥികളുടെ അപടകരമായ രീതിയിലുള്ള സ്‌കൂട്ടര്‍ യാത്രയുടെ ദൃശ്യം
വിദ്യാര്‍ഥികളുടെ അപടകരമായ രീതിയിലുള്ള സ്‌കൂട്ടര്‍ യാത്രയുടെ ദൃശ്യം

തൊടുപുഴ: ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്നാണ് നിർദേശം. ഇടുക്കി ആർ ടി ഒ ആർ രമണൻ ആണ് വിദ്യാർത്ഥികളെ ശിക്ഷിച്ചത്. കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസും നൽകി.

ഇടുക്കി രാജമുടി മാർ സ്ലീവ കോളജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികളാണ് ഇവർ. വാഹനം ഓടിച്ച ജോയൽ വി ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്. രണ്ടായിരം രൂപ പിഴയും ഈടാക്കി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com