വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തല്‍; സ്വകാര്യ ബസുകളെ മര്യാദ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്, പരാതി അറിയിക്കാം വാട്‌സ്ആപ്പിലൂടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 08:40 PM  |  

Last Updated: 02nd March 2022 08:40 PM  |   A+A-   |  

private bus

ഫയല്‍ ചിത്രം


 

കോഴിക്കോട്: ബസ് പുറപ്പെടും വരെ വിദ്യാര്‍ത്ഥികളെ പുറത്ത് കാത്തുനിര്‍ത്തല്‍, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കല്‍, യാത്രാ ഇളവ് അനുവദിക്കാതിരിക്കല്‍ തുടങ്ങിയ വിവേചനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

ഇതുസംബന്ധിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണെന്നും വിവേചനം നേരിട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്നും വകുപ്പ് വ്യക്തമാക്കി. നേരത്തെ, ബാലാവകാശ കമീഷനും ഇക്കാര്യത്തില്‍ ഇടപെട്ട് നിര്‍ദേശം നല്‍കിയിരുന്നു.

ഓരോ ജില്ലയിലെയും വിദ്യാര്‍ഥികള്‍ക്ക് വാട്‌സപ്പിലൂടെയും പരാതികള്‍ അറിയിക്കാന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം -9188961001

കൊല്ലം - 9188961002

പത്തനംതിട്ട- 9188961003

ആലപ്പുഴ - 9188961004

കോട്ടയം- 9188961005

ഇടുക്കി- 9188961006

എറണാകുളം- 9188961007

തൃശ്ശൂര്‍ - 9188961008

പാലക്കാട്- 9188961009

മലപ്പുറം - 9188961010