പ്ലസ് വൺ, വിഎച്ച്‌എസ്‌ഇ ഇംപ്രൂവ്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 07:57 AM  |  

Last Updated: 02nd March 2022 07:57 AM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  www.dhsekerala.gov.in/, www.keralaresults.nic.in വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കാനും നിശ്ചിത ഫോമിൽ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് വെള്ളിയാഴ്‌ചയ്‌ക്കകം സമർപ്പിക്കണം.

പുനർമൂല്യനിർണയത്തിന് പേപ്പറിന് 500 രൂപയാണ്‌ ഫീസ്. ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ.  അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോം സ്‌കൂളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. ശനിയാഴ്‌ച വൈകിട്ട് അഞ്ചിനകം അപേക്ഷകൾ iExams ൽ പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.

വിഎച്ച്‌എസ്‌ഇ ഇംപ്രൂവ്‌മെന്റ്‌  ഫലം

വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം ww w.keralaresults.nic.in വെബ്സൈറ്റിൽ.

പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക്‌ അഞ്ചിന്‌ വൈകിട്ട്‌ നാലുവരെ അപേക്ഷിക്കാം. അപേക്ഷ സ്കോർ ഷീറ്റിനൊപ്പം സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കണം. സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 500 രൂപയുമാണ്‌ ഫീസ്‌. ഉത്തരക്കടലാസിന്റെ പകർപ്പിന്‌ പേപ്പറൊന്നിന് 300 രൂപ അടയ്‌ക്കണം. ഫീസ്‌ അടച്ച അപേക്ഷകൾ പരീക്ഷാ സെക്രട്ടറിയുടെ ഓഫീസിലേക്ക് അയക്കണം. ഫോർമാറ്റ് www.vhsem s.kerala.gov.in വെബ്സൈറ്റിൽ.